Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Year Of AI

2026 എഐ വിപ്ലവ വർഷം; വൻ നിക്ഷേപം നടത്തുമെന്നു മാർക്ക് സുക്കർബർഗ്

ലണ്ടൻ: 2026ൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിലെ നിക്ഷേപം ഇരട്ടിയാക്കാൻ ലക്ഷ്യം വയ്ക്കുന്നതായി മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്. 2026ൽ എഐക്കായി 115 ബില്യൺ ഡോളർ മുതൽ 135 ബില്യൺ ഡോളർ (11,500 മുതൽ 13,500 കോടി ഇന്ത്യൻ രൂപ) വരെ മൂലധനച്ചെലവ് മെറ്റ പ്രതീക്ഷിക്കുന്നു. മികച്ച എഐ മോഡലുകൾ വികസിപ്പിക്കാനും ബിസിനസുകൾക്കും വ്യക്തികൾക്കും പേഴ്സണൽ സൂപ്പർ ഇന്‍റലിജൻസ് ലഭ്യമാക്കാനുമായി നിക്ഷേപം തുടരുമെന്നും സുക്കർബർഗ് അറിയിച്ചു.

2026 ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിൽ ഒരു പ്രധാന വർഷമായിരിക്കും. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പേഴ്സണൽ സൂപ്പർ ഇന്‍റലിജൻസിനു രൂപം നൽകാനും നിക്ഷേപങ്ങൾ നടത്തും. മെറ്റ പുതിയ എഐ കൊണ്ടുവരുമോ അല്ലെങ്കിൽ എഐ എങ്ങനെ കമ്പനിയുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുമെന്നും ഒന്നിൽ മാത്രം ഒതുങ്ങി നിൽക്കാതെ നിരവധി കാര്യങ്ങൾ ഒരേസമയം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പുതിയ ഉത്പന്നങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയില്ലെങ്കിലും സ്കെയിൽ എഐയുടെ മുൻ സിഇഒ അലക്സാണ്ടർ വാംഗിന്‍റെ നേതൃത്വത്തിലുള്ള മെറ്റയുടെ എഐ യൂണിറ്റ് അവക്കാഡോ എന്ന കോഡ് നാമത്തിൽ ഒരു പുതിയ എഐ മോഡൽ പരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
മെറ്റയുടെ നിലവിലെ ലാമ മോഡലുകളുടെ പിൻഗാമിയായിട്ടാണ് ഈ പുതിയ മോഡലിനെ കണക്കാക്കുന്നത്.

Latest News

Up